Pages

17/03/2022

കേരളത്തിൻ്റെ സിവിൽ സർവീസ് ഒര് ദിശാ മാറ്റത്തിലേക്ക് ചുവടുറപ്പിക്കുകയാണ്. കൂടുതൽ ജനപക്ഷത്തേക്ക് കാര്യക്ഷമത കണിശമാക്കുവാനും ഉദ്യോഗക്കയറ്റത്തിന് ഇവ മാനദണ്ഡമാക്കാനും നടപടികൾ ആയിക്കഴിഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർക്ക് അതിനുള്ള പരിശീലനം നടന്നു വരികയാണ്.തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൻ്റെ നേതൃത്വത്തിൽ കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ സീനിയർ സൂപ്രണ്ട്മാർക്കുള്ള പെർഫോമൻസ് എൻ ഹാൻസ്മെൻ്റ് ട്രെയിനിംഗ് വിജയകരമായി പൂർത്തിയായി.തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.സന്തോഷ് കുമാർ വിദ്യാഭ്യാസ അവകാശ നിയമം എന്ന വിഷയത്തെ സംബന്ധിച്ച ക്ലാസ്സ് നയിച്ചു.ഐ.എം.ജി അസോ: ഫെലോയും, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഥമ ബാച്ചിൻ്റെ മുഖ്യ പരിശീലകരിലൊരാളുമായ ശ്രീമതി.ഷൂജ., ഐ.എം.ജി സോഫ്റ്റ് സ്കിൽ ട്രെയിനർ ഡോ: ആർ.പ്രകാശ്, ഗ്രന്ഥകർത്താവും പ്രമുഖ മാധ്യമങ്ങളിലെ സർവീസ് കോളമിസ്റ്റുമായ ശ്രീ.സന്തോഷ് ഉത്രാടൻ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.തിരുവനന്തപുരം ഡി.ഡി.ഇ യിലെ അഡ്മിനിസ്ട്രേറ്റീവ് അസി: ശ്രീ.കുഞ്ഞുമോൻ പരിശീലനം ഉത്ഘാടനം ചെയ്തു.തിരുവനന്തപുരം ഡി.ഡി.ഇ.ആഫീസ് വിജിലൻസ് വിഭാഗം സൂപ്രണ്ട് കെ.നജിമുദീൻ, ശ്രീ.ജിബു എന്നിവർ നേതൃത്വം നൽകി.

Top Posts/Right Now