Pages

29/01/2024

Inspire Award

ഇൻസ്പയർ അവാർഡ് (മണാക്ക്) എക്സിബിഷൻ കോട്ടയം എം.റ്റി. സെമിനാരി സ്ക്കൂളിൽ . തിരുവനന്തപുരം റവന്യൂ ജില്ലാ ടീം, ടീം ലീഡർ ഡി.ഡി.ഇ സൂപ്രണ്ട് കെ. നജിമുദീൻ്റെ നേതൃത്വത്തിൽ പങ്കെടുത്തപ്പോൾ.

11/01/2024

സർവ്വീസിൽ നിന്നും നീക്കം ചെയ്യൽ ഉത്തരവ് സംബന്ധിച്ച്

 വിതുര ഗവ വി & എച്ച് എസ് എസിലെ ഹൈസ്കൂൾ അധ്യാപികയായ ശ്രീമതി നിഷ ആർ നെ അനധികൃതമായി ജോലിയ്ക്ക് ഹാജരാകാത്ത കാരണത്താൽ സർവ്വീസിൽ നിന്നും നീക്കം ചെയ്ത ഉത്തരവ്... 

പിരിച്ചു വിടൽ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക

20/11/2023

DLED 2023-25 2ND ALLOTMENT

തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡഡ്, സ്വാശ്രയ ടി.ടി.ഐ കളിലെ 2023-25 അദ്ധ്യായന വർഷത്തെ രണ്ടാംഘട്ട ഡി എൽ എഡ് പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ലിസ്റ്റ്നായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗവ/എയ്ഡഡ്

സയൻസ്/ഹ്യുമാനിറ്റീസ്/കോമേഴ്സ്          -                  23/11/2023 രാവിലെ 9.30 ന്

 

സ്വാശ്രയം

സയൻസ്/ഹ്യുമാനിറ്റീസ്/കോമേഴ്സ്          -                  23/11/2023 രാവിലെ 11 ന്

 

ഇൻ്റർവ്യൂ സ്ഥലം :-    ഗവ.ഗേൾസ് എച്ച് എസ് ചാല, തിരുവനന്തപുരം

 

          വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒർജിനലും, പകർപ്പും കൂടികാഴ്ച വേളയിൽ ഹാജരാക്കണം.  മെയിൻ ലിസ്റ്റലും വെയിറ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ടവർ ഇൻ്റർവ്യൂവിന് ഹാജരാകണം.  ഇൻ്റർവ്യൂവിൽ ഹാജരാകാത്തവർക്ക് പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്കുകാർക്ക് പ്രവേശനം നൽകുമെന്നതിനാൽ ഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ:-

1.    1) വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ( പ്ലസ് ടു, എസ് എസ് എൽ സി തുടങ്ങിയവ )

2.   2) അവസാനം അദ്ധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ( ടി സി )

3.   3) ജനനതീയതി, ജാതി-മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

4.   4) ഫോറം നമ്പർ 42-ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ( അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

5.    5)സ്വഭാവ സർട്ടിഫിക്കറ്റ് ( ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

6.   6) മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

7.   7) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ( ഒ.ബി.സി വിഭാഗം)

8.   8) അധിക യോഗ്യതയ്ക്കും , പ്രത്യേക സീറ്റിനും വിജ്ഞാപന പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( എക്സ് സർവ്വീസ് മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ ( ടിടിഐ) അനുവദിക്കുന്നത്.  ആയതിനാൽ ആദ്യ റാങ്കുകളിൽ പെടാത്തവർ ഓപ്ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

  

21/09/2023

DLED 2023-25 SPORTS QUOTA

 തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡ്ഡ് ടി ടി ഐ കളിലെ 2023-25 അധ്യയന വർഷത്തേക്ക് സ്പോട്സ് ക്വാട്ടയിലെ ഡി എൽ എഡ് പ്രവേശനത്തിനായി സ്പോട്സ് കൗൺസിൽ തയ്യാറാക്കി അയച്ചു തന്ന സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ഇന്റർവ്യൂ തീയതി : 23/09/2023 ( ശനി ) രാവിലെ 10 am

                            SPORTS QUOTA LIST

ഇന്റർവ്യൂ സ്ഥലം  - വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടികാഴ്ച വേളയിൽ ഹാജരാക്കണം. സ്പോട്സ് ക്വാട്ടയ്ക്കായി 5 സീറ്റുകളാണുള്ളത്. ആയതിനാൽ ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 5 പേർ ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടതാണ്.

18/09/2023

DLED 2023-25 (UNAIDED)

തിരുവനന്തപുരം ജില്ലയിലെ സ്വാശ്രയ ടി ടി ഐ കളിലെ 2023-25 അധ്യയന വർഷത്തേക്ക് ഡി എൽ എഡ് പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

DLED UNAIDED LIST CLICK HERE


ഹ്യുമാനിറ്റിസ് - 25/09/2023 (തിങ്കൾ) രാവിലെ 9.30 am ന്

സയൻസ്         - 26/09/2023 (ചൊവ്വ) രാവിലെ 9.30 am ന്

കോമേഴ്സ്  - 29/09/2023 (വെള്ളി) രാവിലെ 9.30 am ന്

ഇന്റർവ്യൂ സ്ഥലം  - ഗവ ഗേൾസ് എച്ച് എസ് എസ് ചാല

        വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടികാഴ്ച വേളയിൽ ഹാജരാക്കണം. മെയിൻ ലിസ്റ്റും വെയിറ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ടവർ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക് കാർക്ക് പ്രവേശനം നൽകുമെന്നതിനാൽ ഇന്റർവ്യൂവിന് വരാത്തവരുടെ അവസരം നഷ്ടമാകുന്നതാണ്..

 ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ:-

· വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ( പ്ലസ് ടു, എസ് എസ് എൽ സി തുടങ്ങിയവ )

· അവസാനം അദ്ധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ( ടി സി )

· ജനനതീയതി, ജാതി-മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

· ഫോറം നമ്പർ 42-ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ( അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

· സ്വഭാവ സർട്ടിഫിക്കറ്റ് ( ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

· മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

· നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ( ഒ.ബി.സി വിഭാഗം)

· അധിക യോഗ്യതയ്ക്കും , പ്രത്യേക സീറ്റിനും വിജ്ഞാപന പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( എക്സ് സർവ്വീസ് മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ ( ടിടിഐ) അനുവദിക്കുന്നത്.  ആയതിനാൽ ആദ്യ റാങ്കുകളിൽ പെടാത്തവർ ഓപ്ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

  

11/09/2023

DLED 2023-25 SELECTED LIST FROM PSC AND INTERVIEW

തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡഡ് ടി ടി ഐ കളിലെ 2023-25 അധ്യയന വർഷത്തേക്ക് ഡി എൽ എഡ് പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു


പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ഹ്യുമാനിറ്റിസ്               - 19/09/2023 (ചൊവ്വ) രാവിലെ 9.30 am ന്

കോമേഴ്സ്                     - 19/09/2023 (ചൊവ്വ) ഉച്ചയ്ക്ക് 1 pm ന്

സയൻസ്                   - 20/09/2023 (ബുധൻ) രാവിലെ 9.30 am ന്

ഇന്റർവ്യൂ സ്ഥലം  - ഗവ ഗേൾസ് എച്ച് എസ് എസ് ചാല

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടികാഴ്ച വേളയിൽ ഹാജരാക്കണം. ഇന്റർവ്യൂവിൽ ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക് കാർക്ക് പ്രവേശനം നൽകുമെന്നതിനാൽ, ഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ:-

·        വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ( പ്ലസ് ടു, എസ് എസ് എൽ സി തുടങ്ങിയവ )

·        അവസാനം അദ്ധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ( ടി സി )

·        ജനനതീയതി, ജാതി-മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

·        ഫോറം നമ്പർ 42-ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ( അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

·        സ്വഭാവ സർട്ടിഫിക്കറ്റ് ( ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

·        മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

·        നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ( ഒ.ബി.സി വിഭാഗം)

·        അധിക യോഗ്യതയ്ക്കും , പ്രത്യേക സീറ്റിനും വിജ്ഞാപന പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( എക്സ് സർവ്വീസ് മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ ( ടിടിഐ) അനുവദിക്കുന്നത്.  ആയതിനാൽ ആദ്യ റാങ്കുകളിൽ പെടാത്തവർ ഓപ്ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

10/08/2023

2023-25 DLED (UNAIDED)

2023-25 വർഷത്തെ ഡി എൽ എഡ് (അ ൺ എയ്ഡഡ്) സ്ഥാപനങ്ങളിലേയ്ക്ക് അപേക്ഷ നല്കിയവരുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ പിശകോ, ന്യൂനതയോ കാണുന്ന പക്ഷം ഈ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.  അപേക്ഷകരുടെ പരിശോധനയ്ക്കായി മാത്രം പ്രസിദ്ധീകരിക്കുന്ന ലിസ്ററാണിത്.

തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വൈബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.

ലിസ്റ്റിനായി താഴെ ക്ലിക്ക് ചെയ്യുക 

DLED_UNAIDED LIST_SCIENCE

DLED_UNAIDED LIST_COMMERCE

DLED_UNAIDED LIST_HUMANITIES


08/08/2023

2023-25 DLED (GOVT/AIDED)

DLED 2023-25 അപ്ലിക്ഷേൻ സമർപ്പിച്ചവരുടെ ലിസ്ററ്// 2023-25 വർഷത്തെ ഡി എൽ എഡ് (ഗവ/ഐഡഡ്‌) സ്ഥാപനങ്ങളിലേയ്ക്ക് അപേക്ഷ നല്കിയവരുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ പിശകോ, ന്യൂനതയോ കാണുന്ന പക്ഷം ഈ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.  അപേക്ഷകരുടെ പരിശോധനയ്ക്കായി മാത്രം പ്രസിദ്ധീകരിക്കുന്ന ലിസ്ററാണിത്.//         തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വെബ്ബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.
തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വൈബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.

ലിസ്റ്റിനായി താഴെ ക്ലിക്ക് ചെയ്യുക



28/10/2022

DLED Differently Abled Selection List ഇന്റർവ്യൂ തീയതി : 01/11/2022, 11 AMസ്ഥലം : വിദ്യാഭാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം

Dismissal Order S L Kiran Govt UPS Tholikkodu

Order Click here

DlEd Additional List ഇന്റർവ്യൂ തീയതി : 01/11/2022, 11 AM സ്ഥലം : വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം


29/09/2022

ഡി.എൽ.എഡ് പ്രവേശനം (2022-24)

 പി.എസ്.സി തയ്യാറാക്കി അംഗീകരിച്ച് നൽകിയ സെലക്ട് ലിസ്റ്റും, വെയിറ്റിംഗ് ലിസ്റ്റുമാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഡി എൽ.എഡ് പ്രവേശനത്തിനുള്ള ഇന്റർവ്യു ഒക്ടോബർ 6 ന് ചാല ഗവ: ഗേൾസ് എച്ച്.എസ്സ്.എസ്സിൽ നടക്കും. വിഷയം അനുസരിച്ച് ലിസ്റ്റിലുള്ളവർ യഥാസമയം ഇന്റർവ്യൂവിന് ഹാജരാകണം. യഥാസമയം ഇന്റർവ്യൂവിന് ഹാജരാകാതിരുന്നാൽ ലിസ്റ്റിൽ തൊട്ടടുത്ത വിദ്യാർത്ഥിക്ക് പ്രവേശനം നൽകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ എല്ലാ യോഗ്യതാ പ്രമാണങ്ങളുടെയും ഒർജിനൽ ഹാജരാക്കണം

കോമേഴ്സ്. രാവിലെ 9 മണി

ഹ്യൂമാനിറ്റീസ്. 11 മണി

സയൻസ് - 1 മണി

 

സ്വാശ്രയ ഡി.എൽ.എഡ് സെലക്ട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.

DELD SELECTION LIST GOVT 2022-24


GOVT SELECTION LIST CLICK HERE
 


30/07/2022

2022-2024 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഗവൺമെൻറ്, ഗവ: എയിഡഡ് ടി.ടി.ഐകളിലെ ഈ അധ്യയന വർഷമാരംഭിക്കുന്ന ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെയും, മറ്റ് വെയ്റ്റേജ്കൾക്ക് അർഹതയുണ്ടെങ്കിൽ ആയവയുടെയും പകർപ്പുകൾ സമർപ്പിക്കണം.അപേക്ഷകരായ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. ആഗസ്ത് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷയും, അപേക്ഷയോടൊപ്പം 100/- രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റും (DDE Thiruvananthapuram ൻ്റെ പേരിൽ എടുത്തത്) സമർപ്പിക്കണം.വിശദ വിവരങ്ങൾക്ക് DGE യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

28/06/2022

സ്വച്ഛ് വിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം തിരുവനന്തപുരം ജില്ല

ജില്ലയിലെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സ്‌കൂളുകളിലെ ശുചിത്വ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അര്‍ഹമായ സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നിര്‍വഹിച്ചു. അര്‍ബന്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂളും, പാപ്പനംകോടും എച്.എസ് എല്‍.പി.എസും പുരസ്‌കാരം നേടി. അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂള്‍ , വിളപ്പില്‍ശാല ഗവണ്‍മെന്റ് യു.പി.എസ് , പടനിലം ഗവണ്‍മെന്റ് എല്‍.പി.എസ്, മടത്തുവാതുക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങള്‍ക്കാണ് റൂറല്‍ വിഭാഗത്തിലെ പുരസ്‌കാരം. ഇതില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എം.ജി.എം മോഡല്‍ സ്‌കൂള്‍ അയിരൂര്‍ എന്നിവ ഫൈവ് സ്റ്റാര്‍ റേറ്റിംഗും ബാക്കിയുള്ളവ ഫോര്‍ സ്റ്റാര്‍ റേറ്റിംഗും നേടി. 
ക്ലാസ് മുറികളിലെയും പരിസരങ്ങളുടെയും ശുചിത്വം, കുട്ടികള്‍ക്കുള്ള ശുചിമുറി, കുടിവെള്ള സംവിധാനം, കുട്ടികളിലെ കോവിഡ് പ്രതിരോധം, മാസ്‌ക് ഉപയോഗം, ഹാന്‍ഡ് വാഷ് തുടങ്ങിയ 68 ഇനങ്ങള്‍ പരിശോധിച്ചാണ് സ്‌കൂളുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ജില്ലയില്‍ 112 സ്‌കൂളുകളാണ് പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ഇതില്‍ 75 ശതമാനത്തിന് മുകളില്‍ പോയിന്റ് നേടി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ആറ് സ്‌കൂളുകളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ എസ്, അവാര്‍ഡിന് അര്‍ഹരായ സ്‌കൂള്‍ പ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

17/03/2022

കേരളത്തിൻ്റെ സിവിൽ സർവീസ് ഒര് ദിശാ മാറ്റത്തിലേക്ക് ചുവടുറപ്പിക്കുകയാണ്. കൂടുതൽ ജനപക്ഷത്തേക്ക് കാര്യക്ഷമത കണിശമാക്കുവാനും ഉദ്യോഗക്കയറ്റത്തിന് ഇവ മാനദണ്ഡമാക്കാനും നടപടികൾ ആയിക്കഴിഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർക്ക് അതിനുള്ള പരിശീലനം നടന്നു വരികയാണ്.തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൻ്റെ നേതൃത്വത്തിൽ കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ സീനിയർ സൂപ്രണ്ട്മാർക്കുള്ള പെർഫോമൻസ് എൻ ഹാൻസ്മെൻ്റ് ട്രെയിനിംഗ് വിജയകരമായി പൂർത്തിയായി.തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.സന്തോഷ് കുമാർ വിദ്യാഭ്യാസ അവകാശ നിയമം എന്ന വിഷയത്തെ സംബന്ധിച്ച ക്ലാസ്സ് നയിച്ചു.ഐ.എം.ജി അസോ: ഫെലോയും, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഥമ ബാച്ചിൻ്റെ മുഖ്യ പരിശീലകരിലൊരാളുമായ ശ്രീമതി.ഷൂജ., ഐ.എം.ജി സോഫ്റ്റ് സ്കിൽ ട്രെയിനർ ഡോ: ആർ.പ്രകാശ്, ഗ്രന്ഥകർത്താവും പ്രമുഖ മാധ്യമങ്ങളിലെ സർവീസ് കോളമിസ്റ്റുമായ ശ്രീ.സന്തോഷ് ഉത്രാടൻ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.തിരുവനന്തപുരം ഡി.ഡി.ഇ യിലെ അഡ്മിനിസ്ട്രേറ്റീവ് അസി: ശ്രീ.കുഞ്ഞുമോൻ പരിശീലനം ഉത്ഘാടനം ചെയ്തു.തിരുവനന്തപുരം ഡി.ഡി.ഇ.ആഫീസ് വിജിലൻസ് വിഭാഗം സൂപ്രണ്ട് കെ.നജിമുദീൻ, ശ്രീ.ജിബു എന്നിവർ നേതൃത്വം നൽകി.

Top Posts/Right Now