ഗവൺമെന്റ്/ എയിഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡി എൽ എഡ് പ്രവേശനം- രണ്ടാം ഘട്ട പ്രവേശനം
DElEd 2025-2027 - second allotment -Selection list from PSC
ഗവ./ എയിഡഡ് സ്ഥാപനങ്ങളിലെ ഡി.എൽ.എഡ് രണ്ടാംഘട്ട പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
ഹ്യുമാനിറ്റീസ്, സയൻസ്,കോമേഴ്‌സ്- 07/11/2025 10AM
ഇന്റർവ്യൂ സ്ഥലം : എസ് എം വി മോഡൽ എച്ച് എസ്സ് എസ്സ് തിരുവനന്തപുരം
വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ (Original)ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണം. ഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക്കാർക്ക് പ്രവേശനം നല്കുമെന്നതിനാൽ, ഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.
ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ
1 വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയവ)
2. അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)
3. ജനന തീയതി,ജാതി -മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
4. ഫോം നമ്പർ 42 -ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)
5. സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)
6. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
7.നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി വിഭാഗം)
അധിക യോഗ്യതയ്ക്കും, പ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്‌മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ള്യു.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
പി.എസ്.സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ (ടി.ടി.ഐ) അനുവദിക്കുന്നത്. ആയതിനാൽ ആദ്യ റാങ്കുകളിൽപെടാത്തവർ ഓപ്‌ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്