Pages

22/10/2024

ഗവ./എയ്ഡഡ് ഡി.എൽ.എഡ് രണ്ടാംഘട്ട പ്രവേശനം (2024-26)

 

പി.എസ്.സി തയ്യാറാക്കി അംഗീകരിച്ചു നൽകിയ സെലക്ട് ലിസ്റ്റുംവെയ്റ്റിംഗ് ലിസ്റ്റുമാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

    ഗവ./എയ്ഡഡ് ഡി.എൽ.എഡ് രണ്ടാംഘട്ട അലോട്ട്മെന്റ് 2024 ഒക്ടോബർ 28 ന് രാവിലെ 9 മണിക്ക് (സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ) തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടക്കും. വിഷയം അനുസരിച്ച് ലിസ്റ്റിലുള്ളവർ യഥാസമയം ഇന്റർവ്യൂവിന് ഹാജരാകണം. യഥാസമയം ഇന്റർവ്യൂവിന് ഹാജരാകാതിരുന്നാൽ ലിസ്റ്റിൽ തൊട്ടടുത്ത വിദ്യാർത്ഥിക്ക് പ്രവേശനം നൽകുന്നതാണ്. ഇന്റർവ്യൂവിന് ഹാജരാകുന്നവർ എല്ലാ യോഗ്യതാ പ്രമാണങ്ങളുടെയും ഒറിജിനൽ ഹാജരാക്കണം. വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ (സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്) 2024 ഒക്ടോബർ 28 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. 

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ

     വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു             തുടങ്ങിയവ)

     അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള                         ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)

    • ജനന തീയതി, ജാതി - മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

    • ഫോം നമ്പർ 42 - ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ              റാങ്കിൽ കുറയാത്തവരിൽ നിന്നും)

     സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

     മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി                  സർട്ടിഫിക്കറ്റ്

     നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി വിഭാഗം)

 • അധിക യോഗ്യതയ്ക്കും, പ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം                       ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്‌മെൻ, ജവാൻ              എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ള്യു.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ     സർട്ടിഫിക്കറ്റ് ഹാജരാക്കണം.)



Top Posts/Right Now