തിരുവനന്തപുരം ജില്ലയിലെ സ്വാശ്രയ ടി.ടി.ഐ കളിൽ 2024-26 അധ്യയന വർഷം ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്സിന് പ്രവേശനം നൽകിയ ശേഷവും ഒഴിഞ്ഞു കിടക്കുന്ന മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ 26/10/2024 ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടത്തുന്നതാണ്. ഈ വർഷത്തെ സ്വാശ്രയ ഡി.എൽ.എഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളും, ഗവ./എയ്ഡഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും പ്രവേശനം ലഭിക്കാത്ത സ്വാശ്രയ ഡി.എൽ.എഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികളും, സ്പോട്ട് അഡ്മിഷന് അപേക്ഷ നൽകിയവരും ഇന്റർവ്യൂവിൽ ഹാജരാക്കേണ്ടതാണ്. ഇന്റർവ്യൂവിന് ഹാജരാകുന്നവർ എല്ലാ യോഗ്യതാ പ്രമാണങ്ങളുടെയും ഒറിജിനൽ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ddetvm2022.blogspot.com/ എന്ന ബ്ലോഗ് പരിശോധിക്കാവുന്നതാണ്. പ്രവേശനം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനം പൂർണമായി പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയവ)
അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)
ജനന തീയതി, ജാതി - മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
ഫോം നമ്പർ 42 - ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)
സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)
മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി വിഭാഗം)
അധിക യോഗ്യതയ്ക്കും, പ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ള്യു.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)