Pages

31/07/2024

ഡി.എൽ.ഡ് 2024-26 ആപ്ലിക്കേഷൻ സമർപ്പിച്ചവരുടെ ലിസ്റ്റ്

   2024-26 വർഷത്തെ ഡി.എൽ.ഡ് (ഗവ./എയ്ഡഡ്, സ്വാശ്രയ) സ്ഥാപനങ്ങളിലേക്ക് അപേക്ഷ നൽകിയവരുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ പിശകോ, ന്യൂനതയോ കാണുന്ന പക്ഷം ഈ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. അപേക്ഷകരുടെ പരിശോധനയ്ക്കായി മാത്രം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റാണിത്.  തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി.എസ്.സി യിൽ നിന്നും ലഭ്യമായാൽ ഉടൻ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.

ലിസ്റ്റിനായി താഴെ ചേർക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

DLED LIST 2024-26 SCIENCE (GOVT)/AIDED

DLED LIST 2024-26 COMMERCE (GOVT)/AIDED

DLED LIST 2024-26 HUMANITIES (GOVT)/AIDED

DLED LIST 2024-26 SCIENCE (SELF FINANCING)

DLED LIST 2024-26 COMMERCE(SELF FINANCING)

DLED LIST 2024-26 HUMANITES (SELF FINANCING)

Omission supplied in Application No. 386 (rank no. 199 A) of Govt./Aided Commerce.

04/07/2024

DLEd Admission 2024-26

 Please Click Notification Govt/Aided

Please Click Notification for Unaided

 2024 – 2026 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ്, ഗവ.എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്കും , സ്വാശ്രയം ടി. ടി.ഐ കളിലെ മെറിറ്റ് സീറ്റുകളിലേയ്ക്കും ഈ വർഷമാരംഭിക്കുന്ന ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെയും, മറ്റ് വെയിറ്റേജ്കൾക്ക് അർഹതയുണ്ടെങ്കിൽ ആയവയുടെയും പകർപ്പുകൾ സമർപ്പിക്കണം. മൈനോറിറ്റി പദവിയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷകരായ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 18/07/2024 ആണ്. സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷയും, അപേക്ഷയോടൊപ്പം 100/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (DEPUTY DIRECTOR OF EDUCATION ന്റെ പേരിൽ എടുത്തത്) സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.



Top Posts/Right Now