2025-2027 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ്, ഗവ.എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്കും , സ്വാശ്രയം ടി. ടി.ഐ കളിലെ മെറിറ്റ് സീറ്റുകളിലേയ്ക്കും ഈ വർഷമാരംഭിക്കുന്ന ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെയും, മറ്റ് വെയിറ്റേജ്കൾക്ക് അർഹതയുണ്ടെങ്കിൽ ആയവയുടെയും പകർപ്പുകൾ സമർപ്പിക്കണം. മൈനോറിറ്റി പദവിയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷകരായ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 11/08/2025 ആണ്. സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷയും, അപേക്ഷയോടൊപ്പം 100/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (DEPUTY DIRECTOR OF EDUCATION ന്റെ പേരിൽ എടുത്തത്) സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.