Pages

28/10/2022

DLED Differently Abled Selection List ഇന്റർവ്യൂ തീയതി : 01/11/2022, 11 AMസ്ഥലം : വിദ്യാഭാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം

Dismissal Order S L Kiran Govt UPS Tholikkodu

Order Click here

DlEd Additional List ഇന്റർവ്യൂ തീയതി : 01/11/2022, 11 AM സ്ഥലം : വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം


29/09/2022

ഡി.എൽ.എഡ് പ്രവേശനം (2022-24)

 പി.എസ്.സി തയ്യാറാക്കി അംഗീകരിച്ച് നൽകിയ സെലക്ട് ലിസ്റ്റും, വെയിറ്റിംഗ് ലിസ്റ്റുമാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഡി എൽ.എഡ് പ്രവേശനത്തിനുള്ള ഇന്റർവ്യു ഒക്ടോബർ 6 ന് ചാല ഗവ: ഗേൾസ് എച്ച്.എസ്സ്.എസ്സിൽ നടക്കും. വിഷയം അനുസരിച്ച് ലിസ്റ്റിലുള്ളവർ യഥാസമയം ഇന്റർവ്യൂവിന് ഹാജരാകണം. യഥാസമയം ഇന്റർവ്യൂവിന് ഹാജരാകാതിരുന്നാൽ ലിസ്റ്റിൽ തൊട്ടടുത്ത വിദ്യാർത്ഥിക്ക് പ്രവേശനം നൽകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ എല്ലാ യോഗ്യതാ പ്രമാണങ്ങളുടെയും ഒർജിനൽ ഹാജരാക്കണം

കോമേഴ്സ്. രാവിലെ 9 മണി

ഹ്യൂമാനിറ്റീസ്. 11 മണി

സയൻസ് - 1 മണി

 

സ്വാശ്രയ ഡി.എൽ.എഡ് സെലക്ട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.

DELD SELECTION LIST GOVT 2022-24


GOVT SELECTION LIST CLICK HERE
 


30/07/2022

2022-2024 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഗവൺമെൻറ്, ഗവ: എയിഡഡ് ടി.ടി.ഐകളിലെ ഈ അധ്യയന വർഷമാരംഭിക്കുന്ന ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെയും, മറ്റ് വെയ്റ്റേജ്കൾക്ക് അർഹതയുണ്ടെങ്കിൽ ആയവയുടെയും പകർപ്പുകൾ സമർപ്പിക്കണം.അപേക്ഷകരായ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. ആഗസ്ത് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷയും, അപേക്ഷയോടൊപ്പം 100/- രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റും (DDE Thiruvananthapuram ൻ്റെ പേരിൽ എടുത്തത്) സമർപ്പിക്കണം.വിശദ വിവരങ്ങൾക്ക് DGE യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

28/06/2022

സ്വച്ഛ് വിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം തിരുവനന്തപുരം ജില്ല

ജില്ലയിലെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സ്‌കൂളുകളിലെ ശുചിത്വ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അര്‍ഹമായ സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നിര്‍വഹിച്ചു. അര്‍ബന്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂളും, പാപ്പനംകോടും എച്.എസ് എല്‍.പി.എസും പുരസ്‌കാരം നേടി. അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂള്‍ , വിളപ്പില്‍ശാല ഗവണ്‍മെന്റ് യു.പി.എസ് , പടനിലം ഗവണ്‍മെന്റ് എല്‍.പി.എസ്, മടത്തുവാതുക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങള്‍ക്കാണ് റൂറല്‍ വിഭാഗത്തിലെ പുരസ്‌കാരം. ഇതില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എം.ജി.എം മോഡല്‍ സ്‌കൂള്‍ അയിരൂര്‍ എന്നിവ ഫൈവ് സ്റ്റാര്‍ റേറ്റിംഗും ബാക്കിയുള്ളവ ഫോര്‍ സ്റ്റാര്‍ റേറ്റിംഗും നേടി. 
ക്ലാസ് മുറികളിലെയും പരിസരങ്ങളുടെയും ശുചിത്വം, കുട്ടികള്‍ക്കുള്ള ശുചിമുറി, കുടിവെള്ള സംവിധാനം, കുട്ടികളിലെ കോവിഡ് പ്രതിരോധം, മാസ്‌ക് ഉപയോഗം, ഹാന്‍ഡ് വാഷ് തുടങ്ങിയ 68 ഇനങ്ങള്‍ പരിശോധിച്ചാണ് സ്‌കൂളുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ജില്ലയില്‍ 112 സ്‌കൂളുകളാണ് പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ഇതില്‍ 75 ശതമാനത്തിന് മുകളില്‍ പോയിന്റ് നേടി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ആറ് സ്‌കൂളുകളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ എസ്, അവാര്‍ഡിന് അര്‍ഹരായ സ്‌കൂള്‍ പ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

17/03/2022

കേരളത്തിൻ്റെ സിവിൽ സർവീസ് ഒര് ദിശാ മാറ്റത്തിലേക്ക് ചുവടുറപ്പിക്കുകയാണ്. കൂടുതൽ ജനപക്ഷത്തേക്ക് കാര്യക്ഷമത കണിശമാക്കുവാനും ഉദ്യോഗക്കയറ്റത്തിന് ഇവ മാനദണ്ഡമാക്കാനും നടപടികൾ ആയിക്കഴിഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർക്ക് അതിനുള്ള പരിശീലനം നടന്നു വരികയാണ്.തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൻ്റെ നേതൃത്വത്തിൽ കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ സീനിയർ സൂപ്രണ്ട്മാർക്കുള്ള പെർഫോമൻസ് എൻ ഹാൻസ്മെൻ്റ് ട്രെയിനിംഗ് വിജയകരമായി പൂർത്തിയായി.തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.സന്തോഷ് കുമാർ വിദ്യാഭ്യാസ അവകാശ നിയമം എന്ന വിഷയത്തെ സംബന്ധിച്ച ക്ലാസ്സ് നയിച്ചു.ഐ.എം.ജി അസോ: ഫെലോയും, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഥമ ബാച്ചിൻ്റെ മുഖ്യ പരിശീലകരിലൊരാളുമായ ശ്രീമതി.ഷൂജ., ഐ.എം.ജി സോഫ്റ്റ് സ്കിൽ ട്രെയിനർ ഡോ: ആർ.പ്രകാശ്, ഗ്രന്ഥകർത്താവും പ്രമുഖ മാധ്യമങ്ങളിലെ സർവീസ് കോളമിസ്റ്റുമായ ശ്രീ.സന്തോഷ് ഉത്രാടൻ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.തിരുവനന്തപുരം ഡി.ഡി.ഇ യിലെ അഡ്മിനിസ്ട്രേറ്റീവ് അസി: ശ്രീ.കുഞ്ഞുമോൻ പരിശീലനം ഉത്ഘാടനം ചെയ്തു.തിരുവനന്തപുരം ഡി.ഡി.ഇ.ആഫീസ് വിജിലൻസ് വിഭാഗം സൂപ്രണ്ട് കെ.നജിമുദീൻ, ശ്രീ.ജിബു എന്നിവർ നേതൃത്വം നൽകി.

26/02/2022

തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ അഞ്ചു ദിവസമായി നടന്നു വന്ന നൈപുണ്യവികസന പരിശീലന പരിപാടിക്ക് പരിസമാപ്തി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. എന്ന്. സന്തോഷ് കുമാർ, ഐ.എം.ജി യിലെ അസോ: ഫെലോ ശ്രീമതി.ഷൂജ, ഐ.എം.ജി സോഫ്റ്റ് സ്കിൽ ട്രെയിനർ ശ്രീമതി.പാർവതി ശിവദാസ്, ഐ.എം.ജി മാസ്റ്റർ ട്രെയിനർ ശ്രീ.എം.സി. രാജിലൻ, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഏകീകരണത്തിനായി രൂപീകരിച്ചിട്ടുള്ള സർക്കാർ കോർ കമ്മിറ്റിയംഗം ശ്രീ .മുരളീധരൻ പിള്ള, പ്രമുഖ സർവീസ് കോളമിസ്റ്റ് ശ്രീ.സന്തോഷ് ഉത്രാടൻ, ശ്രീ.കെ.നജിമുദീൻ, ശ്രീ.അരുൺ.ബി, തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.എ.എ ശ്രീ.കുഞ്ഞുമോൻ, ശ്രീ.ജിബു.എസ് എന്നിവർ നേതൃത്വം നൽകി.

Top Posts/Right Now