Pages

30/07/2022

2022-2024 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഗവൺമെൻറ്, ഗവ: എയിഡഡ് ടി.ടി.ഐകളിലെ ഈ അധ്യയന വർഷമാരംഭിക്കുന്ന ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെയും, മറ്റ് വെയ്റ്റേജ്കൾക്ക് അർഹതയുണ്ടെങ്കിൽ ആയവയുടെയും പകർപ്പുകൾ സമർപ്പിക്കണം.അപേക്ഷകരായ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. ആഗസ്ത് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷയും, അപേക്ഷയോടൊപ്പം 100/- രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റും (DDE Thiruvananthapuram ൻ്റെ പേരിൽ എടുത്തത്) സമർപ്പിക്കണം.വിശദ വിവരങ്ങൾക്ക് DGE യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

Top Posts/Right Now