2025-2027 അധ്യയന വർഷത്തെ സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡി എൽ എഡ് പ്രവേശനത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മുഖേന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡി എൽ എഡ് വിജ്ഞാപനപ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ, അപേക്ഷ , 100 രൂപയുടെ ഡിമ്ൻഡ് ഡ്രാഫ്റ്റ് (വിജ്ഞാപനപ്രകാരം സമർപ്പിക്കേണ്ടവർ) ഇവ സഹിതം 15/11/2025 തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തേണ്ടതാണ്
ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ
1.വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയവ)
2. അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)
3. ജനന തീയതി,ജാതി -മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
4. ഫോം നമ്പർ 42 -ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)
5. സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)
6. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
7.നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി വിഭാഗം)





