Pages

20/11/2023

DLED 2023-25 2ND ALLOTMENT

തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡഡ്, സ്വാശ്രയ ടി.ടി.ഐ കളിലെ 2023-25 അദ്ധ്യായന വർഷത്തെ രണ്ടാംഘട്ട ഡി എൽ എഡ് പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ലിസ്റ്റ്നായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗവ/എയ്ഡഡ്

സയൻസ്/ഹ്യുമാനിറ്റീസ്/കോമേഴ്സ്          -                  23/11/2023 രാവിലെ 9.30 ന്

 

സ്വാശ്രയം

സയൻസ്/ഹ്യുമാനിറ്റീസ്/കോമേഴ്സ്          -                  23/11/2023 രാവിലെ 11 ന്

 

ഇൻ്റർവ്യൂ സ്ഥലം :-    ഗവ.ഗേൾസ് എച്ച് എസ് ചാല, തിരുവനന്തപുരം

 

          വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒർജിനലും, പകർപ്പും കൂടികാഴ്ച വേളയിൽ ഹാജരാക്കണം.  മെയിൻ ലിസ്റ്റലും വെയിറ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ടവർ ഇൻ്റർവ്യൂവിന് ഹാജരാകണം.  ഇൻ്റർവ്യൂവിൽ ഹാജരാകാത്തവർക്ക് പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്കുകാർക്ക് പ്രവേശനം നൽകുമെന്നതിനാൽ ഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ:-

1.    1) വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ( പ്ലസ് ടു, എസ് എസ് എൽ സി തുടങ്ങിയവ )

2.   2) അവസാനം അദ്ധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ( ടി സി )

3.   3) ജനനതീയതി, ജാതി-മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

4.   4) ഫോറം നമ്പർ 42-ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ( അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

5.    5)സ്വഭാവ സർട്ടിഫിക്കറ്റ് ( ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

6.   6) മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

7.   7) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ( ഒ.ബി.സി വിഭാഗം)

8.   8) അധിക യോഗ്യതയ്ക്കും , പ്രത്യേക സീറ്റിനും വിജ്ഞാപന പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( എക്സ് സർവ്വീസ് മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)

പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ ( ടിടിഐ) അനുവദിക്കുന്നത്.  ആയതിനാൽ ആദ്യ റാങ്കുകളിൽ പെടാത്തവർ ഓപ്ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

  

Top Posts/Right Now